Home > Uncategorized > Kerala State Institute of Children’s Literature – News Letter July – 2011

Kerala State Institute of Children’s Literature – News Letter July – 2011


topbanner-july-low

  തളിര് ഇനി ദ്വൈവാരിക    ജൂലായ് ലക്കം തളിര്

കുട്ടികളുടെ പ്രിയപ്പെട്ട പ്രസിദ്ധീകരണമായ തളിര് ആഗസ്റ്റ് മാസം മുതല്‍ ദ്വൈവാരികയാവുന്നു. അതായത് വര്‍ഷത്തില്‍ ഇരുപത്തിനാല് ലക്കങ്ങള്‍. ഒരു മാസത്തില്‍ രണ്ടെണ്ണമാവുന്നതോടെ വിലയിലും മാറ്റമുണ്ട്. ഒറ്റ പ്രതി രണ്ടു രൂപ കുറഞ്ഞ് പത്ത് രൂപയാകും. വാര്‍ഷികവരിസംഖ്യ 220 രൂപയാകും. പേജുകളുടെ എണ്ണത്തിലും ചെറിയ മാറ്റമുണ്ട്. കവറുള്‍പ്പടെ 52 പേജായിരിക്കും ഇനി മുതല്‍ തളിര്.

കേരളത്തില്‍ ഏറെ ആദരിക്കപ്പെടുന്ന ബാലമാസികയാണ് തളിര്. പത്തിനും പതിനെട്ടിനും ഇടയ്ക്ക് വയസ്സുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ പ്രസിദ്ധീകരണം. കേരളത്തിലെ സ്കൂളുകളിലെ പുതുക്കിയ പാഠ്യപദ്ധതിയുടെ പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ട ഒരു വായനാസാമഗ്രിയായി തളിര് മാറുന്നു. ദ്വൈവാരികയാകുന്നതോടെ കൂടുതല്‍ പേരിലേക്ക് തളിരിന് എത്തിച്ചേരാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നു. കുട്ടികളും മുതിര്‍ന്നവരുമായ വായനക്കാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തളിര് സ്വാഗതം ചെയ്യുന്നു. തളിര് വായിക്കുകയും അഭിപ്രായങ്ങളെഴുതി അറിയിച്ച് ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രിയ വായക്കാരുടെ പിന്തുണയാണ് തളിരിന്റെ അടിത്തറ. ആ പിന്തുണ ഇനിയും ഉണ്ടാവുമല്ലോ..

ഹൃദ്യമായ വായനാവിഭവങ്ങളുമായി ജൂലൈ ലക്കം തളിര് നിങ്ങള്‍ക്കരികിലേക്കെത്തുന്നു.

മൃഗശാലകള്‍ ജയിലുകളോ 
ആപ്പിള്‍ പെണ്‍കൊടി
തെന്നലിന്‍ കുഞ്ഞ്
ആണിയടിക്കാനും മരം  വേണോ
എന്താണ് ഏറ്റവും വലിയ കണ്ടുപിടുത്തം? 
വാങ്ങാത്ത എരുമ വിളവ് തിന്നുമോ?
ഇവ കാഴ്ചവസ്തുക്കളല്ല
അമ്മയുള്ള വീട്
ബ്ലോഗുലകം

   2011 ജൂലായ് ലക്കം തളിര് പുറത്തിറങ്ങി

thaliru-coverജൂലൈ ലക്കം തളിര് ഹൃദ്യമായ വിഭവങ്ങളുമായാണ് കുട്ടികള്‍ക്ക് മുന്നിലെത്തുന്നത്. മൃഗശാലകളില്‍ മൃഗങ്ങള്‍ കൊല്ലപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ കാടോ കൂടോ ഏറെക്കുറേതിനോട് എന്ന ഫീച്ചര്‍, ആപ്പിള്‍ പെണ്‍കൊടി എന്ന വിശ്വോത്തരബാലകഥ, അമ്മയുള്ള വീട് എന്ന കഥ തുടങ്ങിയവയെല്ലാം ഇത്തവണത്തെ തളിരിലുണ്ട്. ആനക്യാമ്പെയ്ന്‍ തുടരുന്നു.വിദ്യാലയവുമായി ബന്ധപ്പെട്ട ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന ബ്ലോഗുലകം എന്ന പുതിയ പംക്തിയും ആരംഭിച്ചിട്ടിട്ടുണ്ട്.

   രസതന്ത്രത്തിന്റെ കഥ

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ പുസ്തകം. രസതന്ത്രത്തിന്റെ വളര്‍ച്ചയെ രസകരമായി വിവരിച്ചിരിക്കുന്നു.

rasathanthram200

 ●രചന : അനിര്‍ബന്‍ ഹസ്ര
●വില  : അന്‍പത് രൂപ
●ISBN  : 978-81-8494-155-5

രസതന്ത്രത്തിന്റെ വികാസം, ദ്രവ്യത്തിന്റെ ശാസ്ത്രം തുടങ്ങിയവ ചിത്രങ്ങളോടെയും കാര്‍ട്ടൂണുകളോടെയും അകമ്പടിയോടെ ലളിതമാക്കിയിരിക്കുന്നു. തീയെ മെരുക്കിയെടുക്കുന്നതും രസതന്ത്രത്തിന്റെ ആദ്യരൂപമായ ആല്‍ക്കെമിയും മുതല്‍ ആധുനികരസതന്ത്രം വരെയുള്ള വളര്‍ച്ചയുടെ കഥ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടപ്പെടും. വായനയെ കൂടുതല്‍ ലളിതമാക്കാനായി ഇടയ്ക്കുള്ള കാര്‍ട്ടൂണുകള്‍‌ സഹായിക്കും. രസകരമായ ആവര്‍ത്തനപ്പട്ടികയും രസതന്ത്രവൃക്ഷവുമെല്ലാം പുസ്തകത്തെ ഹൃദ്യമാക്കുന്നു.  ജ്യോതിശാസ്ത്രത്തിന്റെ കഥയായിരുന്നു ഈ പരമ്പരയില്‍ പ്രസിദ്ധീകരിച്ച ആദ്യപുസ്തകം.

   ഇ ബുക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങള്‍ ഇപ്പോള്‍ ഇ-ബുക്കായും ലഭ്യമാണ്. വിങ്ക് സ്റ്റോര്‍ വഴിയാണ് ഇവ ലഭ്യമാവുന്നത്. ഇപ്പോള്‍ മുപ്പതോളം പുസ്തകങ്ങളാണ് വിങ്ക് സ്റ്റോറില്‍ ഉള്ളത്. https://www.thewinkstore.com എന്ന സൈറ്റ് വഴി പുസ്തകങ്ങള്‍ തിരയാവുന്നതും വിങ്ക് അക്കൌണ്ട് ഉള്ളവര്‍ക്ക് വിങ്ക് നല്‍കുന്ന പ്രത്യേക ഉപകരണം വഴി ഈ പുസ്തകങ്ങള്‍ വായിക്കാവുന്നതാണ്. ഐ-പോഡ് പോലുള്ള സംവിധാനങ്ങള്‍ വഴിയും ആധുനിക മൊബൈല്‍ ഉപകരണങ്ങള്‍ വഴിയും പുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള സൌകര്യങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് വിങ്ക് അറിയിച്ചിട്ടുണ്ട്. കേരള നവോത്ഥാwinkstoreനശില്പികള്‍ എന്ന ജീവചരിത്ര പരമ്പരയിലെ പുസ്തകങ്ങള്‍, കഥകള്‍, രാമായണം, ശാസ്ത്രപുസ്തകങ്ങള്‍ തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്. പുസ്തകങ്ങളുടെ യഥാര്‍ത്ഥ വിലയേക്കാള്‍  കുറഞ്ഞ വിലയ്ക്കായിരിക്കും ഇ-ബുക്കുകള്‍ ലഭ്യമാവുക. വിങ്കിളില്‍ ലഭ്യമായ പുസ്തകങ്ങളുടെ ലിസ്റ്റ് വൈബ്സൈറ്റില്‍ വായിക്കാം. (publisher എടുത്ത് kerala എന്ന് തിരയുക)

   ശന്തനുവിന്റെ പക്ഷികള്‍

●രചന : സക്കറിയ santhanu
●വില  : അന്‍പത് രൂപ
●ISBN: 978-81-8494-110-8

സക്കറിയ കുട്ടികള്‍ക്കായി എഴുതിയ ആറു കഥകളുടെ സമാഹാരമാണ് ശന്തനുവിന്റെ പക്ഷികള്‍. അറുപത്തിനാല് പേജുകളില്‍ ‘തീവണ്ടിക്കൊള്ള’, ‘ഉണ്ണി എന്ന കുട്ടി’, ‘അ എന്ന വേട്ടക്കാരന്‍’, ‘ശന്തനുവിന്റെ പക്ഷികള്‍’, ‘ഒരു ദിവസത്തെ ജോലി’, ‘അന്വേഷിച്ചു പോവേണ്ട’ എന്നീ കഥകളാണ് ഈ സമാഹാരത്തില്‍ ചേര്‍ത്തിരിക്കുന്നത്. മനോഹരമായ ചിത്രങ്ങളും കഥകള്‍ക്ക് മിഴിവേകുന്നു.  ശന്തനുവിന്റെ പക്ഷികള്‍ എന്ന ഈ കഥാസമാഹാരത്തെക്കുറിച്ച് തളിരില്‍ വന്ന കുറിപ്പ് ഇവിടെ വായിക്കാം.

twitter-5

facebook-5 buzz-5 blogger-5 newsletter-5
banner-bt-final

Categories: Uncategorized
  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: